തൃശൂര്‍: ആര്‍എസ്എഎസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐ എം ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണന് പരസ്യശാസന നല്‍കാന്‍ സിപിഐ എം തീരുമാനിച്ചു. തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റാണ് ശിക്ഷാ നടപടി സംബന്ധിച്ച് തീരുമാനമെടുത്തത്. വിഷയത്തില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയുടെ നിര്‍ദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
സംഭവത്തില്‍ കെ യു അരുണന് ജാഗ്രതക്കുറവ് ഉണ്ടായതായി സെക്രട്ടേറിയേറ്റ് വിലയിരുത്തി. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സെക്രട്ടേറിയേറ്റ് അരുണനോട് നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ അരുണന്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. ആര്‍എസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും പരിപാടിയില്‍ പങ്കെടുത്തതില്‍ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.