ജി എസ് ടി അടുത്തമാസം ഒന്നുമുതല്‍ നടപ്പിലാക്കാന്‍ തീരുമാനം

ദില്ലി: ചരക്ക് സേവന നികുതി അടുത്ത മാസം ഒന്നു മുതല്‍ നടപ്പിലാക്കുന്നതിന് ജി എസ് ടി കൗണ്‍സില്‍ ഏകാഭിപ്രായം. മുന്നൊരുക്കങ്ങളില്ലാതെ നികുതി നടപ്പാക്കാനാകില്ലെന്ന മുന്‍ അഭിപ്രായം ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ജി എസ് ടി കൗണ്‍സിലില്‍ ഉന്നയിച്ചില്ല. ജൂലൈ ഒന്നിന് ശേഷവും ചെക് പോസ്റ്റുകള്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി.

ജി എസ് ടി മുഴുവന്‍ ചട്ടങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി. നിലവില്‍ നികുതി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരീക്ഷ പാസായാല്‍ ടാക്‌സ് പ്രാക്ടിഷണര്‍മാരായി തുടരാം. പുതുതായി ഉദ്യോഗം തേടുന്നവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കും.

നിലവിലുള്ള ഉത്പന്നങ്ങളുടെ നികുതിയില്‍ മാറ്റമുണ്ടാകില്ല. സ്വര്‍ണം ഉള്‍പ്പെടെയുള്ള ആറ് ഉത്പന്നങ്ങളുടെ നികുതി നിര്‍ണയിക്കുന്നത് യോഗം ചര്‍ച്ചചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News