കേരളം പാകിസ്താനാണെന്ന പ്രചാരണം വര്‍ഗീയവിഷം പരത്തുന്നത്; അമിത്ഷായെ കാണേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണേണ്ട ആവശ്യമില്ലായിരുന്നെന്നും അതിനാലാണ് കാണാന്‍ പോകാത്തതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമിത് ഷായും തനിക്കും ബിഡിജെഎസിനും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് ശ്രീ നാരായണ ഗുരുവിന്റെ പേരുനല്‍കുമെന്ന ഉറപ്പും നടപ്പാക്കിയില്ല.

കേരളം പാകിസ്താനാണെന്ന പ്രചാരണം വര്‍ഗീയവിഷം പരത്തുന്നതാണ്. എസ് എന്‍ ഡി പി യോഗത്തിന് വര്‍ഗീയതയ്‌ക്കെതിരെ നിലകൊണ്ട ചരിത്രമാണുള്ളതെന്നും നിലയ്ക്കല്‍, ബാബറി മസ്ജിദ് സംഭവങ്ങളില്‍ അത് പ്രകടമായതാണെന്നും വെളളാപ്പള്ളി ചൂണ്ടിക്കാട്ടി.

പൂട്ടിയ മദ്യശാലകള്‍ തുറക്കണമെന്നും അണികളുടെ മദ്യപാനം നിയന്ത്രിക്കാന്‍ സഭാ നേതൃത്വം നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel