സ്വച്ഛ് ഭാരത് പ്രഖ്യാപിച്ച മോദിയുടെ വനിതാ എം പി സരയൂ നദിയോട് ചെയ്തത് വിവാദത്തില്‍; വീഡിയോ പുറത്ത്

ലക്‌നൗ: പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ നരേന്ദ്രമോദി പ്രഖ്യാപിച്ച ആദ്യ പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത്. കേവലം പ്രകടനങ്ങള്‍ക്കപ്പുറം സര്‍ക്കാരിന് വലിയ ആത്മാര്‍ത്ഥതയൊന്നുമില്ലെന്ന വിമര്‍ശനം ആദ്യം മുതലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയുടെ സ്വന്തം ബിജെപി എംപിമാര്‍ തന്നെ സ്വച്ഛ് ഭാരതിനെ എങ്ങനെയാണ് കാണുന്നതെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സരയൂ നദിയില്‍ തടയണ കെട്ടാനുള്ള പരിശോധനയ്ക്കായി എത്തിയ പ്രിയങ്ക സിങ് റാവത് എം പിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. പരിശോധനയ്ക്കായുള്ള ബോട്ട് യാത്രയ്ക്കിടെ പ്രിയങ്ക സിംങ് കൈയിലിരുന്ന പ്ലാസ്റ്റിക് ബോട്ടില്‍ ചുരുട്ടി സരയു നദിയിലേയ്ക്ക് എടുത്തെറിഞ്ഞു.
വലിയ തോതില്‍ ശുചിത്വം ഭാരതത്തിനായി ശബ്ദം ഉയര്‍ത്തുന്ന മോദിസര്‍ക്കാര്‍ ഇപ്പോള്‍ എം പിയുടെ കുപ്പിയേറിന് മറുപടി പറയാന്‍ വാക്കുകള്‍ തപ്പുകയാണ്. എന്തായാലും ജനതയ്ക്ക് മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News