ജമ്മുവില്‍ ഭീകരാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിനുനേരെ ദേശീയപാതയില്‍വച്ചാണ് ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ സൈന്യം തുടങ്ങി. സൈനിക മേധാവി ബിപിന്‍ റാവത്ത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ഭീകരാക്രമണം. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News