വീണ്ടും പൊലീസ് ക്രൂരത; ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സ്ത്രീ ലോറി കയറി മരിച്ചു; വീഡിയോ

വിശാഖപട്ടണം ജംഗ്ഷനില്‍ ഓട്ടോനഗറിന് സമീപം ദേശീയ പാതയിലാണ് ദാരുണ സംഭവം. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് ട്രാഫിക് പൊലീസുകാരന്‍ താക്കോല്‍ ഊരിയെടുത്തതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞതോടെയാണ് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീ ലോറിക്കടിയില്‍പെട്ട് മരിച്ചത്.

ഇരുചക്ര വാഹനയാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിന് വാഹനം നിര്‍ത്തുന്നതിനു മുമ്പ് തന്നെ താക്കോല്‍ ഊരിയെടുക്കുന്നത് ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനന്ദറാവു, ഭാര്യ പദ്മ എന്നിവരാണ് പൊലീസിന്റെ ക്രൂരതക്ക് ഇരയായത്.

ബൈക്കില്‍ നിന്നു നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ പദ്മയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തടിച്ചുകൂടിയ ആള്‍ക്കൂട്ടം ട്രാഫിക് പൊലീസുകാരെ കണക്കിന് മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News