മെല്ലെയിലെ മനോഹര ഗാനം പുറത്തിറങ്ങി

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, ‘മെല്ലെ’ എന്ന ചിത്രത്തിലെ ആദ്യത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘കൊഞ്ചി കൊഞ്ചി പൂക്കും’ എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഡോ. ഡൊണാള്‍ഡ് മാത്യു ഈണം പകര്‍ന്നിരിക്കുന്നു.

നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, തനൂജ കാര്‍ത്തിക്, ജോജു ജോര്‍ജ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, വിവേക് ഭാസ്‌ക്കര്‍ ഹരിദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. മ്യൂസിക് 247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. ജോണി സി.ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News