കേന്ദ്രം പ്രദേശിക സിനിമയ്ക്കുമേല്‍ കത്തിവയ്ക്കുന്നു; GST 28 ശതമാനമാക്കിയതിനെതിരെ പ്രതിഷേധവുമായി ബി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ ചരക്കു സേവന നികുതി 28 ശതമാനമാക്കിയതിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് സിനിമാ മേഖലയില്‍ പ്രാദേശിക നികുതി തദ്ദേശ സ്ഥാപനങ്ങളാണ് ഈടാക്കിയിരുന്നത്. GST ഇതിനു പുറമെയാണ്. GST കൂടി ഏര്‍പ്പെടുത്തുന്നതോടെ സിനിമാ ടിക്കറ്റിന്റെ പുറത്ത് 53 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന സ്ഥിതിയാണ് വരുക.

കേന്ദ്ര തീരുമാനം പ്രദേശിക ബദല്‍ സിനിമകള്‍ക്കുമേല്‍ കത്തിവയ്ക്കുന്നതിന് തുല്ല്യമെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ മേഖലയിലെ സേവന നികുതി 15 നിന്നും 18 ശതമാനമാക്കിയും ഉയര്‍ത്തി. ഇത് മേഖലയിലെ നിര്‍മ്മാണ ചെലവ് ഇരട്ടിയാക്കും. സിനിമാ നിര്‍മ്മാണത്തിന്റെ എല്ലാ മേഖലയെയും ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങണമെന്നതാണ് സംസ്ഥാനത്തെ ചലച്ചിത്ര പ്രവര്‍ത്തകരുടെ ആവശ്യം.

കേന്ദ്ര തീരുമാനത്തിനെതിരെ നടന്‍ കമലഹാസന്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താനടക്കമുള്ള താരങ്ങള്‍ അഭിനയം നിര്‍ത്തേണ്ടി വരുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തും പ്രതിഷേധം ശക്തിപ്പെടുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം കൈക്കൊള്ളാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News