ഒടുവില്‍ അവര്‍ ഒന്നിക്കുന്നു; നാദിര്‍ഷായുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

നാദിര്‍ഷ സംവിധായകന്റെ കുപ്പായമണിഞ്ഞതുമുതലുള്ള ആകാംഷയായിരുന്നു ഉറ്റ ചങ്ങാതി ദിലീപിനെ നായകനാക്കി എന്ന് സിനിമ ചെയ്യുമെന്നുളളത്. പ്രേക്ഷകരും ആരാധകരുമെല്ലാം കാത്തിരുന്ന ആ സമാഗമം ഉടനുണ്ടാകുമെന്ന് സൂചന. നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തില്‍ ദിലീപായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകളുടെ നിജസ്ഥിതി ഇതുവരെയും വ്യക്തമായിട്ടില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയില്‍ തന്നെ. അമേരിക്കന്‍ ഷോ കഴിഞ്ഞ് ഇരുവരും തിരിച്ചെത്തിയിട്ടില്ല. ഇരുവരും നാട്ടിലെത്തിയ ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും സൂചനകളുണ്ട്.

നാദിര്‍ഷാ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപായിരുന്നു. വന്‍ ഹിറ്റായ ചിത്രത്തിന് ശേഷം നാദിര്‍ഷ പ്രഖ്യാപിച്ച അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം ആയിരുന്നു. അതിനിടയിലാണ് ദിലീപ് നാദിര്‍ഷ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News