
ബംഗളുരു: കോറമംഗലയിലെ ഫോറം മാളിനുള്ളിലെ തീയറ്ററില്‍ വെച്ചാണ് തന്റെ ടീ ഷര്‍ട്ടിലെ വാചകത്തിന്റെ പേരില്‍ യുവാവിന് പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. പറുല്‍ അഗര്‍വാള്‍ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ചത്.
‘Stop Jerking Start F**king’ എന്നായിരുന്നു ടീ ഷര്‍ട്ടില്‍ എഴുതിയിരുന്നത്. തീയറ്ററില്‍ ഒപ്പമുണ്ടായിരുന്നവരാണ് ഇത്തരം വാക്കുകള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ടീ ഷര്‍ട്ട് മാറ്റി വേറെ എന്തെങ്കിലും ധരിച്ച് തിരിച്ച് വരാനുള്ള നിര്‍ദ്ദേശങ്ങളുമുയര്‍ന്നു. എന്നാല്‍ യുവാവ് ഇത് അംഗീകരിച്ചില്ല. എന്ത് ധരിക്കണമെന്നത് തന്റെ സ്വാതന്ത്യമെന്നായിരുന്നു യുവാവിന്റെ നിലപാട്.
ഇതോടെ സദാചാര പൊലീസുകാര്‍ യഥാര്‍ത്ഥ പൊലീസിനെ വിളിച്ചുവരുത്തി പ്രശ്‌നം വിവരിച്ചു. ഇതിനിടയില്‍ യുവാവിനെ അപമാനിക്കുകയും ചെയ്തു. ഇത്തരം വസ്ത്രങ്ങള്‍ പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു പൊലീസും. ഇതോടെ യുവാവിന്റെ നില പരുങ്ങലിലായി.
സ്ഥലത്ത് നിന്നും മാറാന്‍ ശ്രമിച്ച യുവാവിനെ സദാചാരക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. പിടിച്ചു നിര്‍ത്തി കുറേ ഫോട്ടോ എടുക്കുകയും അപമാനിക്കുകയും ചെയ്തു.
ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തിയ പറുല്‍ അഗര്‍വാള്‍ എന്ന യുവതി പൊലീസുകാരനോട് ഇത്തരം എഴുത്തുകളുള്ള വസ്ത്രം ധരിക്കുന്നതിലെ നിയമ പ്രശ്‌നം ചോദിച്ചെങ്കിലും പൊലീസിന് മറുപടിയുണ്ടായിരുന്നില്ല. എല്ലാം സഭ്യതയാണെന്ന സദാചാര മറുപടിയാണ് ഉണ്ടായത്. എന്തായാലും സംഭവം വിവരച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here