ദില്ലി: വോട്ടിങ്ങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നുവെന്ന വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയത്. ദില്ലിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നടന്ന ഹാക്കത്തോണില്‍ സി പി ഐ എമ്മും എന് സി പി യും പങ്കെടുത്തു.
എന്നാല്‍ ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചില്ല. പകരം യന്ത്രത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളുടെ മദര്‍ ബോര്‍ഡ് ഉള്‍പ്പെടെ ആന്തരിക ഘടനയില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന നിബന്ധന കമ്മീഷന്‍ മുന്നോട്ട് വച്ചിരുന്നു. അതിനാലാണ് ഹാക്ക് ചെയ്യാന്‍ ശ്രമം നടത്താതിരുന്നത്.
അതേസമയം സി പി ഐ എം , എന്‍ സി പി പ്രതിനിധികള്‍ പരിശോധന നടത്തി സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണല്‍ നസീം സെയ്ദി പറഞ്ഞു. പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്,പഞ്ചാബ്,ഉത്താരഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച 14 വോട്ടിങ്ങ് യന്ത്രങ്ങളാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. മദര്‍ ബോര്‍ഡ് പരിശോധിക്കാന്‍ അനുവാദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇ വി എം ചലഞ്ച് ബഹിഷ്‌കരിച്ച ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി സമാന്തരമായി തത്സമയ അവതരണം നടത്തി
Get real time update about this post categories directly on your device, subscribe now.