സണ്ണി ലിയോണിനെ പോലെ താരമാകണം; രാം ഗോപാല്‍ വര്‍മ്മയുടെ ഷോര്‍ട്ട് ഫിലിം

എനിക്ക് സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ താരമാകണം. സ്വന്തം മകളുടെ ആഗ്രഹത്തിന് മുന്നില്‍ അച്ഛനും അമ്മയും ഞെട്ടി. മകള്‍ തന്റെ ആഗ്രഹത്തില്‍ ഉറച്ച് നിന്നതോടെ പ്രശ്‌നം ഗുരുതരമായി. മകളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണാതിരുന്നാല്‍ അച്ഛനുമമ്മയും എന്തുചെയ്യും.

ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ ഉത്തരം നല്‍കി. വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രത്തിന്റെ കഥയാണിത്. ‘മേരി ബേട്ടി സണ്ണി ലിയോണ്‍ ബനാ ചാഹ്തി ഹൈ’ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി.

ഹ്രസ്വ ചിത്രം യു ട്യൂബില്‍ തംരഗം തീര്‍ത്ത് മുന്നേറുകയാണ്. സ്ത്രീശാക്തീകരണത്തിനൊപ്പം അവളുടെ ജീവിതം അവളുടെ സ്വാതന്ത്ര്യമാണ് എന്ന ശക്തമായ സന്ദേശവും നല്‍കുന്നതാണ് വര്‍മ്മയുടെ പുതിയ സംരംഭം. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News