കൊടുംക്രൂരത; സംസ്‌ക്കാര ചടങ്ങിനിടെ കാബൂളില്‍ സ്‌ഫോടനം; 18 മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സംസ്‌ക്കാര ചടങ്ങിനിടെയുണ്ടായ തുടര്‍ച്ചയായുണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 18 മരണം. 100 പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം റാലിക്കിടെ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ മരിച്ച സെനറ്റര്‍ ഇസദ്യാറിന്റെ മകന്റെ സംസ്‌കാരത്തിനിടെ ഖ്വര്‍ ഖാന സെമിത്തേരിയിലാണു സ്‌ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച കാബൂളില്‍ നടന്ന വന്റാലിയില്‍ പങ്കെടുക്കവേയാണ് ഇസദ്യാറിന്റെ മകന്‍ മുഹമ്മദ് സലിം ഇസദ്യാല്‍ കൊല്ലപ്പെട്ടത്. മൂന്ന് ചാവേര്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്ന സമയമായിരുന്നു സ്‌ഫോടനം. മരണസംഖ്യ കൂടാനിടയുണ്ട്.

സ്‌ഫോടനം നടന്ന സെമിത്തേരിയുടെ സമീപത്തുനിന്നു ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന കാബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News