കോടിയേരി ദില്ലിയിലെത്തും; രാജ്യതലസ്ഥാനത്ത് കാലു കുത്താന് അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെയാണ് കോടിയേരി ദില്ലിയിലെത്തുന്നത്

ദില്ലി: കേരളത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ സി പി എം നേതൃത്വത്തില്‍ ആക്രമണം നടക്കുന്നു എന്ന് ആരോപിച്ചാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെ ദില്ലിയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയത്. കേരള ഹൗസിനു മുന്നില്‍ യുവവോര്‍ച്ച ദില്ലി ഘടകം സംഘടിപ്പിച്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വച്ച് സംസ്ഥന അധ്യക്ഷന്‍ സുനില്‍ യാദവ് പരസ്യമായ കോടിയേരിക്കെതിരെ വെല്ലുവിളി മുഴക്കിയിരുന്നു.

യുവമോര്‍ച്ചക്കാരുടെ ഭീഷണി കേട്ട് മാളത്തിലൊളിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് കോടിയേരി അന്നേ മറുപടിയും നല്‍കിയിരുന്നു. സംഘപരിവാറിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നാല് ദിവസത്തെ പരിപാടികള്‍ക്കായി കോടിയരി ദില്ലിയില്‍ എത്തുന്നത്.
നാളെ വൈകുന്നേരം കേരള ഹൗസില്‍ ഇ കെ നായനാര്‍ അനുസ്മരണ പരിപാടിയില്‍ കോടിയേരി മുഖ്യ പ്രഭാഷണം നടത്തും. ചൊവ്വ ബൂധന്‍ ദിവസങ്ങളില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും പങ്കെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News