ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്

കാര്‍ഡിഫ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയലിന് സൂപ്പര്‍ ജയം.ഇറ്റാലിയന്‍ ക്ലമ്പായ യുവന്റസിനെ (4-1)ന് കീഴടക്കിയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇത് പന്ത്രണ്ടാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത്.

റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോളും(20,64)കാസെമീറോ(61) മാര്‍ക്കോ അസെന്‍സിയോ(90) എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.യുവന്റസിനായി മരിയോ മാര്‍സൂക്കിച്ച്(27) ഒരു ഗോള്‍ നേടി.


ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. രണ്ടാം പകുതിയിലാണ് റയലിന്റെ മൂന്നു ഗോളുകളും പിറന്നത്.

റയലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമാണ്.  ലീഗ് ചരിത്രത്തില്‍1990 കള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ടീം കിരീടം നിലനിര്‍ത്തുന്നത്. കഴിഞ്ഞ തവണ അറ്റ്‌ലറ്റിക്കോയെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News