മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് തിരുത്തണം; സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാര്‍; ഉറപ്പുനല്‍കാതെ ഒഴിഞ്ഞുമാറി അമിത് ഷാ

തിരുവനന്തപുരം: രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടു.

കേരള സന്ദര്‍ശനം തുടരുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മലങ്കര കത്തോലിക്കാ സഭാ ആസ്ഥാനത്തെത്തിയത്. പട്ടത്തെ തിരുസന്നിധിയിലെത്തിയ അമിത് ഷായോട് മലങ്കര സഭാ ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയും ലത്തീന്‍ കത്തോലിക്കാ അതിരൂപത ബിഷപ് ഡോ. സൂസൈപാക്യവും ഇരുസഭകളുടെയും നിലപാട് അറിയിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഇരു ബിഷപ്പുമാരും അമിത് ഷായോട് ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടതായി കര്‍ദിനാള്‍ ക്ലീമീസ് ബാവ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് തിരുത്തി മുന്നോട്ടുപോകുവാനുള്ള അവസരമാണിതെന്ന് സൂസൈപാക്യം ഓര്‍മ്മിപ്പിച്ചു. സഭയുടെ ആശങ്ക വിട്ടുപോയിട്ടില്ലെന്നും സൂസൈപാക്യം വ്യക്തമാക്കി.

യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുനാലിന്റെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായി തീരുമാനമെടുക്കണം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതി വഴി സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കണമെന്നും സഭാ അധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു.

തീരദേശ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് ഫിഷറീസ് വകുപ്പ് കേന്ദ്രം രൂപീകരിക്കണം.റബ്ബര്‍, കേര കര്‍ഷകരുടെ ആവശ്യങ്ങളില്‍ അടിയന്തിര തീരുമാനമെടുക്കണമെന്നും സഭാ അധ്യക്ഷന്മാര്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കാമെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ മറ്റ് ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുനല്‍കാന്‍ അരമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കിടെ ബിജെപി അധ്യക്ഷന്‍ തയ്യാറായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News