എറണാകുളത്ത് കാര്‍ തോട്ടിലേക്കുമറിഞ്ഞു; ഒരു കുട്ടിയടക്കം മൂന്ന് മരണം

എറണാകുളം: എറണാകുളം പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 മരണം. പുത്തന്‍വേലിക്കര സ്വദേശികളായ മേരി മരുമകള്‍ ഹണി ചെറുമകന്‍ ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംരക്ഷണ ഭിത്തിയില്ലാത്ത സ്ഥലത്തുവച്ച് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. ചില്ല് പൊട്ടിച്ചാണ് ഇവരെ പുറത്തെടുത്തത്. മൂന്നുപേരെയും രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News