ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി

ലണ്ടന്‍: ലണ്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണം. ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
മുപ്പതോളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരാക്രമണമെന്ന് പൊലീസ് അറിയിച്ചു. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ആക്രമണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ .

പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അതിനിടെ ബറോ മാര്‍ക്കറ്റില്‍ നടന്ന കത്തിക്കുത്തിലും നിരവധിപേര്‍ക്ക് പരിക്കേറ്റു.

ലണ്ടന്‍ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ അപലപിച്ചു. ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങളും നടപടികളും എടുത്തിട്ടുണ്ടെന്ന് തെരേസ മേ അറിയിച്ചു.ജൂണ്‍ 8 ന് തിരഞ്ഞെടുപ്പ നടക്കാനിരിക്കെയാണ് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here