ചാമ്പ്യന്‍സ് ട്രോഫി:കോലിയുടെ റിക്കോര്‍ഡ് മറികടന്ന് അംല; ജയത്തോടെ ദക്ഷിണാഫ്രിക്ക തുടങ്ങി

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കക്ക് എതിരെ ദക്ഷിണാഫ്രിക്കയുടെ 96 റണ്‍സിന്റെ മിന്നുന്ന വിജയം .ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറു വിക്കറ്റിന് 299 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 41.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്തായി. 19 മാസങ്ങള്‍ക്കുശേഷം വീണ്ടും ടീമില്‍ തിരിച്ചെത്തിയ ലസിത് മലിംഗക്കും ശ്രീലങ്കന്‍ നിരയില്‍ തിളങ്ങാനായില്ല.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഹാഷീം അംല (103),ഡുപ്ലസി (75) എന്നിവര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി. 27 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിര്‍ സ്പിന്നിങ്ങിലും തിളങ്ങി. ഇമ്രാന്‍ താഹിറാണ് കളിയിലെ കേമന്‍.

ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്നതാരമെന്ന റെക്കോര്‍ഡ് നേട്ടം ഹാഷീം അംലക്ക് സ്വന്തമായി. ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്ലിയുടെ റിക്കോര്‍ഡാണ് അംല മറികടന്നത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കക്ക്, രണ്ട് പോയന്റ് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News