രാമചന്ദ്രഗുഹക്കെതിരെ തിരിച്ചടിച്ച് ഗവാസ്‌കര്‍

ബിസിസി ഭരണസമിതിയില്‍ നിന്ന് രാജി വെച്ച രാമചന്ദ്രഗുഹയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ഗവാസ്‌കര്‍ .

എന്റെ ആത്മാര്‍ത്ഥതയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. താന്‍ ഇതുവരെ സെലക്ഷന്‍ കമ്മിറ്റിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ക്രിക്കറ്റിന് താന്‍ നല്‍കിയതിനാല്‍ കൂടുതല്‍ തനിക്ക് ക്രിക്കറ്റ് നല്‍കിയിട്ടുണ്ടെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ഗവാസ്‌കര്‍ ഒരേ സമയം കമന്റേറ്റരും കളിക്കാരുടെ കാര്യങ്ങള്‍ നോക്കുന്ന മാനേജ്‌മെന്റിന്റെ മേധാവിയുമായിരിക്കുന്നതിനെയായിരുന്നു ഗുഹ വിമര്‍ശിച്ചത്.

ഗവാസ്‌കര്‍ ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ക്ക് ഭിന്നതാല്‍പര്യങ്ങളുണ്ടെന്നായിരുന്നു സുപ്രീം കോടതി നിയമിച്ച ഭരണ സമിതിയുടെ മേധാവിയായ വിനോദ് റായിക്കയച്ച രാജിക്കത്തില്‍ രാമചന്ദ്ര ഗുഹ സൂചിപ്പിച്ചത്. ഇതിനെതിരെയാണ് ഗവാസ്‌കര്‍ തിരിച്ചടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News