അമിത് ഷായുടെ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ലീഗ്; കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി; അവരെ കേരളം കരുതിയിരിക്കണം

മലപ്പുറം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനം വര്‍ഗീയ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. അമിത് സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ലെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും മജീദ് പറഞ്ഞു. കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. കേരളത്തിലെ ജനത ബിജെപിയെ കരുതിയിരിക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഇന്ന് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here