പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍ വഴങ്ങുന്നു; കശാപ്പ് നിരോധന വിജ്ഞാപനം പുനഃപരിശോധിച്ചേക്കും; പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ദില്ലി: കശാപ്പ് നിരോധനത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മോദി സര്‍ക്കാര്‍ വഴങ്ങുന്നു. വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ഷവര്‍ദ്ധന്‍ വിശദീകരിച്ചു.
ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണങ്ങളും ആശങ്കയും സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.

വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ശക്തമായതോടെയാണ് തിരുത്ത് വരുത്താന്‍ കേന്ദ്രം തയ്യാറാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here