
ചോരയുടെ മണമുള്ള മാഞ്ചസ്റ്റര്‍ അരീനയിലെ അതേ വേദിയില്‍ അരിയാനെ ഗ്രാന്‍ഡെ ഇന്ന് വീണ്ടും പാടാനിരങ്ങുമ്പോള്‍ സംഗീതത്തിന് നന്‍മയുടേയും സാന്ത്വനത്തിന്റേയും ഗന്ധമായിരിക്കും. ഒരാഴചമുമ്പ് ഓള്‍ഡ് ട്രാഫോഡില്‍ അരീന പാടാനിറങ്ങിയപ്പോള്‍ പാട്ടിന്റെ ആഘോഷമായിരുന്നില്ല ലോകം കേട്ടത് മറിച്ച് വെടി മുഴക്കങ്ങളും നിലവിളികളുമായിരുന്നു.
ഭീകരാക്രമണത്തിന്റെ കറുത്ത ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന മെയ് 22 ലെ ആ സന്ധ്യക്ക് ഇന്ന് പാട്ടിന്റെ പെരുമയില്‍ സാന്ത്വനമേകുകയാണ് സംഗീത ലോകത്തെ നക്ഷത്രങ്ങള്‍.
കഴിഞ്ഞമാസം നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കുള്ള ആദരാഞ്ജലിയായാണ് ഇന്ന് അതേ വേദിയില്‍ അരിയാനയുടെ സംഗീതപരിപാടി നടക്കുക. ജസ്റ്റിന്‍ ബീബര്‍, കാറ്റി പെറി, മിലി സൈറസ്, കോള്‍ഡ്‌പ്ലേ, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, ഫാരല്‍ വില്യംസ് എന്നീ ലോകത്തെ എണ്ണം പറഞ്ഞപാട്ട് കാരെല്ലാം ഇന്ന് അരിയാനക്കൊപ്പം പാടുന്നുണ്ട്.
ദുരന്തപ്രതിരോധ ഫണ്ടിലേക്കുള്ള ധനശേഖരാര്‍ത്ഥമാണ് പരിപാടി.നേരത്തെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ യു എസ് പോപ്പ് ഗായിക നേരിട്ട് എത്തിയിരുന്നു. അരിയാനയെ കണ്ട പരിക്കേറ്റ ആരാധകര്‍ വേദനക്കിടയിലും പുഞ്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here