60കാരന്‍ സംവിധായകന് 30കാരി നടി വധു; പരിഹാസങ്ങള്‍ക്ക് ഇരുവരുടെയും മറുപടി

60 വയസുപ്രായമുള്ള സംവിധായകന്‍ വേലു പ്രഭാകരന്‍, 30 വയസുള്ള നടി ഷെര്‍ലിയെ ഭാര്യയാക്കിയപ്പോള്‍ രൂക്ഷമായ പരിഹാസങ്ങളാണ് അവര്‍ക്ക് നേരെ ഉയര്‍ന്നത്. ഇതിന് മറുപടി നല്‍കുന്നു ഇരുവരും.

‘നമ്മുടെ രാജ്യത്ത് എന്റെ പ്രായത്തില്‍ ആരും വിവാഹം കഴിക്കില്ല. അത്രമാത്രം പുരോഗമിച്ചിട്ടുമില്ല. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് 74 വയസില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നമല്ല. എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം. എനിക്ക് ഷെര്‍ലിയെപ്പോലെ ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നെ നന്നായി മനസിലാക്കുന്ന ഒരു വ്യക്തിയാണവര്‍. ഇതൊരു അനുഗ്രഹമായി കാണുന്നു.’- വേലു പറയുന്നു.

‘എനിക്ക് നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു. ഇപ്പോള്‍ കുറെക്കാലമായി ഒറ്റയ്ക്കാണ്. ആ ഏകാന്തതയിലേക്കാണ് ഷെര്‍ലി വന്നത്. അവള്‍ക്ക് എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി’- വേലു പ്രഭാകരന്‍ പറയുന്നു.

വിവാഹത്തെക്കുറിച്ച് ഷെര്‍ലി പറയുന്നു: ‘വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായി മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു’.

വേലു സംവിധാനം ചെയ്ത പുതിയ ചിത്രം ഒരു ഇയക്കുനരിന്‍ ഡയറി എന്ന സിനിമയുടെ പ്രീമിയര്‍ ഷോ നടക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ മാജിക് ലാറ്റേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു വിവാഹം. വേലു സംവിധാനം ചെയ്ത ഇത് കാതല്‍ കഥൈ എന്ന സിനിമയില്‍ ഷെര്‍ലി അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News