സ്വിമ്മിംഗ് പൂള്‍ മുതല്‍ മസാജിംഗ് സെന്റര്‍ വരെ; ഗൂഗിളിന്റെ പുതിയ ഹെഡ്‌ക്വേര്‍ട്ടേഴ്‌സ് വിശേഷങ്ങള്‍ അമ്പരിപ്പിക്കുന്നത്

ആമ്പല്‍ കുളങ്ങള്‍, ഒഴുകുന്ന നീരുറവ, വൃക്ഷങ്ങളും ചെടികളും സ്വിമ്മിങ്ങ്പൂള്‍, മസാജ് മുറികള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട ,210 പേരെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയം. ഇതെല്ലാം ഒരു കെട്ടിടത്തിന് മുകളില്‍. സ്വപ്‌നമെന്ന് കരുതിയോ ? ഏയ് അല്ല.

നാലുനിലകളിലായി ഒരുങ്ങുന്ന ഗൂഗിളിന്റെ പുതിയ ഹെഡ് ക്വോര്‍ട്ടേഴ്‌സിലെ സൗകര്യങ്ങളില്‍ ചിലതുമാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. അല്‍ഭുതപ്പെടേണ്ട ലണ്ടനിലാണ് നാലുനിലകളിലായി ഗൂഗിളിന് കെട്ടിടം ഒരുങ്ങുന്നത്.

കെട്ടിടത്തിന്റെ ഏറ്റവും മുകളിലായി 300 മീറ്റര്‍ നീളത്തിലുള്ള ഉദ്യാനമാണ് ഇതില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമാവുക.മരങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുന്ന ഉഗ്രനൊരു ഉദ്യാനമാണ് കെട്ടിടത്തിന് മുകളില്‍ ഒരുങ്ങുക.

ലണ്ടനില്‍ അടുത്തവര്‍ഷമാവും കെട്ടിടത്തിന്റെ നിര്‍മ്മാണമാരംഭിക്കുക. കെട്ടിടത്തിന്റെ അവസാന രൂപരേഖ കാംഡെന്‍ കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 700 കോടിയിലധികം നിര്‍മ്മാണചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ തയായറാക്കിയിരിക്കുന്നത്, ജാര്‍ക്കെ ഇന്‍ജെന്‍സ് ഗ്രൂപ്പും ഹെതര്‍വിക് ഗ്രൂപ്പും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News