കേരളം പാകിസ്ഥാന്‍ തന്നെയെന്ന് രാജീവ് ചന്ദ്രശേഖര്‍; ടൈംസ് നൗ പരാമര്‍ശത്തിന് ബിജെപി എംപിയുടെ പിന്തുണ

തിരുവനന്തപുരം: കേരളത്തെ പാകിസ്ഥാന്‍ എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിനെ ശരിവച്ച് രാജ്യസഭ എംപിയും എന്‍ഡിഎ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍. ലക്ഷ്മി കാനത്ത് എന്ന സ്ത്രീ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിന് താഴെ, മൂന്നു സ്‌മൈലി ഇമോജികള്‍ നല്‍കിയാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഈ റിപ്ലൈയില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. മലയാളികള്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്ന് ശശി തരൂര്‍ പ്രതികരിച്ചു. പ്രതികരണം കേരളത്തെ അധിക്ഷേപിക്കലാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തരൂര്‍ കുറിച്ചു.

അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ടൈംസ് നൗ കേരളത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. ഇടി മുഴങ്ങുന്ന പാകിസ്ഥാനിലേക്ക് അമിത് പോകുന്നുവെന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. ഇതിനെതിരെ മലയാളികള്‍ രംഗത്ത് വന്നതോടെ, ചാനല്‍ ക്ഷമാപണം നടത്തി. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കിയായിരുന്നു പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News