‘അലവലാതി ഷാജി’ക്ക് പിന്നാലെ ‘തൊരപ്പന്‍ രാജീവും’ ഹിറ്റ്; കേരളം പാകിസ്ഥാന്‍ തന്നെയെന്ന് അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖറിന് മലയാളികളുടെ മറുപടി

തിരുവനന്തപുരം: കേരളത്തെ പാകിസ്ഥാന്‍ എന്ന് സംബോധന ചെയ്ത ടൈംസ് നൗ ചാനലിനെ ശരിവച്ച രാജ്യസഭ എംപിയും എന്‍ഡിഎ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിനെ ട്രോളി മലയാളികള്‍. ‘തൊരപ്പന്‍ രാജീവ്’ എന്ന ഹാഷ് ടാഗ് സഹിതമാണ് ട്വിറ്ററിലൂടെ മലയാളികള്‍ മറുപടി നല്‍കുന്നത്.


ലക്ഷ്മി കാനത്ത് എന്ന സ്ത്രീ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിന് താഴെ, മൂന്നു സ്‌മൈലി ഇമോജികള്‍ നല്‍കിയാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഈ റിപ്ലൈയില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുണ്ട്.

അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ടൈംസ് നൗ കേരളത്തെ പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത്. ഇടി മുഴങ്ങുന്ന പാകിസ്ഥാനിലേക്ക് അമിത് പോകുന്നുവെന്നായിരുന്നു ചാനലിന്റെ പരാമര്‍ശം. ഇതിനെതിരെ മലയാളികള്‍ രംഗത്ത് വന്നതോടെ, ചാനല്‍ ക്ഷമാപണം നടത്തി. ടൈംസ് നൗവിനെ ടൈംസ് കൗ ആക്കിയായിരുന്നു പ്രതിഷേധം.

നേരത്തെ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അലവലാതി ഷാജി എന്ന ഹാഷ് ടാഗ് സഹിതമാണ് മലയാളികള്‍ സ്വീകരിച്ചത്. ‘മലയാളികളെ ബീഫ് തിന്നാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോടായെന്ന് ചോദിച്ചാണ് മലയാളികളുടെ പരിഹാസം. ദേശീയതലത്തിലും അലവലാതി ഷാജി ഹാഷ് ടാഗ് ഹിറ്റാണ്. ഇതിന് പിന്നാലെയാണ് തൊരപ്പന്‍ രാജീവ്’ മുന്നേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News