
തിരുവനന്തപുരം: ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഭര്‍ത്താവ് ഷാഫിന്‍ ജഹാന്‍ രംഗത്ത്. ‘വെ ടു നിക്കാഹ് ഡോട്ട് കോം’ എന്ന വിവാഹസൈറ്റിലൂടെയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും ഡിസംബര്‍ 19നാണ് വിവാഹിതരായതെന്നും ഷാഫിന്‍ പറഞ്ഞു. നിക്കാഹിന്റെ ചിത്രങ്ങള്‍ക്കൊപ്പം വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വിവരവും ഷാഫിന്‍ വ്യക്തമായി പറയുന്നുണ്ട്. കേരള ഹൈക്കോടതിയാണ് ഹാദിയഷാഫിന്‍ ജഹാന്‍ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്്തത്.
ഷാഫിന്‍ ജഹാന്‍ പറയുന്നു:
മസ്ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് @Waytonikah.com എന്ന മാട്രിമോണിയൽ സൈറ്റിൽ 2016 ആഗസ്ത് ആദ്യ വാരം ഹാദിയയുടെ പ്രൊപോസൽ കാണുന്നത്.,
വീട്ടിലറിയിച്ചതിനെ തുടർന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണിൽ സംസാരിക്കുന്നത്., കാര്യങ്ങൾ സംസാരിച്ച് ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാട്സ് അപ്പ് വഴി പരസ്പരം ചിത്രങ്ങൾ കൈമാറി.,
(വാട്സ് അപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് കോടതിയിൽ ഹാജരാക്കിയിരിന്നു വിത്ത് ഡേറ്റ്)
രണ്ടുപേർക്കും ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലീവിന് വരുമ്പോൾ നേരിൽ കാണാമെന്നും പരസ്പരം ഇഷ്ട്‌പെട്ടാൽ നിക്കാഹ് നടത്താമെന്നും ധാരണയായി.,
തുടർന്ന് നവംബർ 22 ന് വിസ ചേഞ്ച് ചെയ്യുന്നതിനായി നാട്ടിലേക്ക് വന്നു (പുതിയ ഓഫർ ലെറ്റർ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയിരിന്നു, വിത്ത് ഫാമിലി സ്റ്റാറ്റസ്)
നാട്ടിൽ വന്ന് ഒരാഴ്ചയ്ക്ക്ക് ശേഷം നവംബർ 30 ന് കുടുംബക്കാരും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനിമതിയോടെ നിലവിൽ നിൽക്കുന്ന കോട്ടക്കലിലെ സാമൂഹ്യ പ്രവർത്തകയായ (മുസ്ലിം പേഴ്സ്‌ണൽ ലോ ബോർഡ് മെംബർ) സൈനബയുടെ വസതിയിൽ വെച്ച് പെണ്ണുകാണുകയും.,
പരസ്പരം ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിക്കാഹ് കർമ്മങ്ങൾ ഇസ്ലാമിക ആചാര പ്രകാരം ചെയ്തു തരുന്നതിനായി എന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനേയും, ഹാദിയ നിലവിൽ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കൽ പുത്തൂർ ജമാഅത്തിന്റെയും ഭാരവാഹികൾക്ക് അപേക്ഷ സമർപ്പിക്കുകയും തത്‌ഫലമായി എന്റെ മഹല്ല് അനുമതി നൽകുകയും, പുത്തൂർ മഹല്ല് ഖാളിയായ പാണക്കാട് സയ്യിദരലി ഷിഹാബ് തങ്ങളുടെ നിർദ്ധേശ പ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഹാദിയയുടെ വലിയ്യ് ആയിരിന്നു കൊണ്ട് ഡിസംബർ 19 ന് ഞങ്ങളുടെ നിക്കാഹ് നടത്തി തന്നു.,
(മഹല്ല് സാക്ഷ്യപ്പെടുത്തി തന്ന വിവാഹ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിന്നു)
തുടർന്ന് രണ്ട് ദിവസം ഭാര്യാ ഭർത്താക്കന്മാരായി കഴിയുകയും,
ഡിസംബർ 20 ന് കോട്ടകൽ ഒതുക്കുങ്ങൽ
പഞ്ചായത്തിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കയും റെസീപ്റ്റ് കൈപ്പറ്റുകയും ചെയ്തു.,
തുടർന്ന് ഭാര്യയുടെ അഭിഭാഷകൻ ഹാദിയായെ ഫോണിൽ വിളിച്ച് ഡിസംബർ 21 ന് കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശമുണ്ടെന്ന് അറിയിക്കുകകയും, ഞാനും ഹാദിയയും കോടതിയിൽ ഹാജരാവുകയും,
ഞങ്ങൾ വിവാഹിതരാണെന്നും, ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും കോടതി മുന്നാകെ മഹല്ല് സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി അഭ്യർത്ഥിച്ചു.,
അഭ്യസ്ഥ വിദ്ധ്യയും BHMS ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള എന്റെ ഭാര്യേ ഒന്നു കേൾക്കാൻ പോലും തയ്യാറാവാതെ,
“ഒരു മണിക്കൂർ കൊണ്ട് തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞു”
156 ദിവസത്തേക്ക് എന്റെ ഭാര്യേ ഹോസ്റ്റൽ കസ്റ്റഡിയിലേക്ക് തള്ളി വിട്ടത്.,
(അഛന് മാത്രം അവളെ കാണാമെന്ന
വിചിത്രമായ ഉപാധിയോടെ)
നൂറിലധികം ആളുകൾ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപ്ലെ നൽകിയ രെസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, കോടതി മുറിയിലെ ഭാര്യാ ഭർത്താക്കന്മാരായ ഞങ്ങളുടെ മൊഴി…
ഇനിയുമെന്ത് തെളിവാണ് ഞങ്ങൾ നൽകേണ്ടത്..??

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here