ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്ന വാദവുമായി വീണ്ടും പാകിസ്ഥാന്‍; തെളിവായി ദൃശ്യങ്ങള്‍

ദില്ലി: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി വീണ്ടും പാകിസ്ഥാന്‍ വീണ്ടും രംഗത്ത്. കൃഷ്ണഗാട്ടി, ടാറ്റാപാനി മേഖലകളിലെ ഇന്ത്യന്‍ ബങ്കറുകളാണ് തകര്‍ത്തത്. ഇതിന്റെ 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പുറത്തുവിട്ടു.

അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാക് വാദം ഇന്ത്യ തള്ളിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. മുന്‍പും ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ത്തെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇവ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News