മലയാളത്തില്‍ ‘രണ്ടാമൂഴം’ തന്നെ; മറ്റു ഭാഷകളില്‍ മഹാഭാരതം; വിമര്‍ശനങ്ങളെ കണക്കിലെടുത്തല്ല തീരുമാനമെന്ന് സംവിധായകന്‍; ചിത്രം ഒരുങ്ങുന്നത് രണ്ടു ഭാഗങ്ങളായി

അബുദാബി: എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന പേരില്‍ റിലീസ് ചെയ്യും. വിമര്‍ശനങ്ങളെ കണക്കിലെടുത്തല്ല തീരുമാനം. സിനിമയുടെ പേര് നേരത്തെ തീരുമാനിച്ചിട്ടില്ലായിരുന്നു. മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമായ പേര് ആയതു കൊണ്ടാണ് രണ്ടാമൂഴം എന്ന് തീരുമാനിച്ചതെന്നും സംവിധായകന്‍ ശ്രീകുമാര്‍ അറിയിച്ചു.

അതേസമയം, മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും സിനിമ റിലീസ് ചെയ്യുക.

സിനിമയുടെ ചിത്രീകരണം അടുത്ത മെയ് മാസത്തില്‍ അബുദാബിയില്‍ തുടങ്ങുമെന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി അറിയിച്ചു. രണ്ടു വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നും ഷെട്ടി പറഞ്ഞു.

ആറ് മണിക്കൂറുള്ള ചലച്ചിത്രം രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ചലച്ചിത്രങ്ങള്‍ അതത് ഭാഷകളില്‍ തന്നെ ചിത്രീകരിക്കും. തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രീകരിക്കാന്‍ ശ്രമിക്കും. മറ്റു ഭാഷകളില്‍ ഡബ്ബ് ചെയ്തായിരിക്കും ചലച്ചിത്രം പ്രേക്ഷകരിലെത്തിക്കുകയെന്നും ഷെട്ടി അറിയിച്ചു.

മോഹന്‍ലാല്‍ ഭീമന്റെ വേഷമിടുന്ന ചിത്രത്തില്‍ മറ്റു ഭാഷകളിലെയും സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുമെന്ന് ശ്രീകുമാര്‍ പറഞ്ഞു. അവര്‍ ആരൊക്കെയെന്ന് പുറത്ത് പറയാനായിട്ടില്ല. ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News