യോഗിയുടെ പൊലീസ് ഇങ്ങനെയാണ്: പീഡനത്തില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പുറത്തുവന്നതോടെ നടപടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം. കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം.

തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെയാണ് പൊലീസുകാരുടെ ലൈംഗികാതിക്രമം. ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വീഡിയോയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ മേല്‍ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ മെയിന്‍പുരി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ് സൂപ്രഡിനന്റ് രാജേഷ് എസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടികളെ പ്രതികളാക്കാനാണ് പൊലീസുകാരുടെ ശ്രമം. പെണ്‍കുട്ടികളാണ് തങ്ങളോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതെന്നാണ് ഈശ്വരി പ്രസാദിന്റെ വാദം. തുടര്‍ന്ന് താന്‍ ഇവരുടെ കൈയില്‍ പിടിക്കുകയായിരുന്നെന്നാണ് ഇയാള്‍ മേല്‍ഉദ്യോഗസ്ഥന് നല്‍കിയിരിക്കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News