
മലപ്പുറത്തെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ നേരിട്ട് അനുഭവിച്ച് നടന്‍ ജയസൂര്യ. കാക്കഞ്ചേരിയില്‍ ക്യാപ്റ്റന്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴാണ് സംഭവം.
ജയസൂര്യ പറയുന്നത് ഇങ്ങനെ:
ഇപ്പോ കണ്ട കാഴ്ച…. (കാലിക്കറ്റ് … കാക്കഞ്ചേരി)
ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ച് പോകായിരുന്നു ഒരു ടേണിങ്ങില്‍ വെച്ച് ഒടുക്കത്തെ സ്പീഡില്‍ ഈ ബസ്സ് ഞങ്ങളെ ഓവര്‍ ടേക്ക് ചെയ്തതാ. ദാ. മുന്നിലൂടെ വന്ന കാര്‍, കുടുംബമായിട്ട് അങ്ങനെത്തന്നെ ഈ ബസ്സിന്റെ അടിയില്‍ പോകണ്ടതായിരുന്നു. ഒരു മുടിനാരിഴയക്കാണ് ആ കുടുബം രക്ഷപ്പെട്ടത്…
ആ കാറീന്നുള്ള കൂട്ട നിലവിളി ഇപ്പോലും എന്റെ ചെവീലുണ്ട്.. എന്റെ ചേട്ടന്‍മാരെ നിങ്ങളും ജീവിയ്ക്കാന്‍ വേണ്ടി ആയിരിക്കും ഓടുന്നത് പക്ഷേ അത് മറ്റൊരാളുടെ ജീവന്‍ എടുത്തിട്ടാവരുത്….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here