ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നിരവധി തവണ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡെക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

ജയിക്കാന്‍ 48 ഓവറില്‍ 289 റണ്‍സെന്ന നിലയില്‍ പുനക്രമീകരിച്ച മത്സരത്തില്‍ 33.4 ഓവറില്‍ 164 റണ്‍സിന് പാക്കിസ്ഥാന്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു.

തുടക്കത്തില്‍ തന്നെ ശിഖര്‍ ധവാനും (68) രോഹിത് ശര്‍മ(91)യും ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടി നല്‍കി. പിന്നാലെ വന്ന കൊഹ്ലിയും യുവരാജ് സിംഗും പാണ്ഡ്യയും ഇന്ത്യയെ 300 കടത്തി. യുവരാജ് (53) പുറത്തായി. ഇമാദ് വസീം എറിഞ്ഞ അവസാന ഓവറില്‍ മൂന്നു സിക്‌സടക്കം ആറ് പന്തില്‍ 20 റണ്‍സാണ് പാണ്ഡ്യ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News