ജിഎസ്എല്‍വി മാര്‍ക്ക്3 വിക്ഷേപണം ഇന്ന്; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒ പദ്ധതിയിലെ നിര്‍ണ്ണായക ചുവട്

ദില്ലി: ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക്3 ഇന്ന് ശ്രീഹരികോട്ടയില്‍ നിന്ന് വിക്ഷേപിക്കും. വൈകിട്ട് 5.28നാണ് വിക്ഷേപണം. പൂര്‍ണ്ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ആദ്യ ക്രയോജനിക്ക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക് 3. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒ സ്വപ്‌നപദ്ധതിയിലെ നിര്‍ണ്ണായക ചുവട് കൂടിയാണിത്.

ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റാണ് ഫാറ്റ്‌ബോയ് എന്ന് വിശേഷണമുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ്. പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് 2 എന്നീ രണ്ട് റോക്കറ്റുകളാണ് ഇതുവരെ ഇന്ത്യയ്ക്കുണ്ടായിരുന്നത്. ഇവയുടെ ഭാരവാഹകശേി കുറവായിരുന്നതിനാല്‍ ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇതുവരെ വിക്ഷേപിച്ചിരുന്നത്. അതിനാല്‍ തന്നെ തദ്ദേശീയമായി വികസിപ്പിച്ച ക്രോയജനിക്ക് എഞ്ചിന്‍ ഉപയോഗിക്കുന്ന ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഐഎസ്ആര്‍ഒ സ്വപ്‌ന പദ്ധതിയിലെ നിര്‍ണ്ണായക ചുവടുകൂടിയാണ്.

നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനുള്ള ശേഷി ജിഎസ്എല്‍വി മാര്‍ക്ക് 3നുണ്ട് .കാലാവസ്ഥാ നിരീക്ഷണം വാര്‍ത്താവിനിമയം എന്നിവയ്ക്കായി 3,136കിലോഗ്രാം ഭാരമുള്ള ജിസാറ്റ്19 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ദൗത്യം. 200 ആനകളുടെ അതായത് 630ടണ്‍ ആണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിന്റെ ഭാരം. 2000കിലോ മുതല്‍ ഇരുപതിനായിരം കിലോ വരെ വഹിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ ശ്രേണിയിലാണ് മാര്‍ക്ക് 3. വിക്ഷേപണ വിജയത്തോടെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here