മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ പതറി; കേന്ദ്രമന്ത്രി ഫോണ്‍ വിളിക്കാന്‍ കയറിയത് മരത്തിന് മുകളില്‍

നാട്ടിന്‍പുറത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാതായപ്പോഴാണ് കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘവാളിന് നാടന്‍ ‘സാങ്കേതികവിദ്യ’ ഉതകിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ രാജസ്ഥാന്‍ ബിക്കാനീറിലെ ധോലിയ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെത്തിയ മന്ത്രിയോട് നാട്ടുകാര്‍ ഒരു പരാതി പറഞ്ഞു. ആവലാതി കേള്‍ക്കാന്‍പോലും ഉദ്യോഗസ്ഥരില്ല. കൈയോടെ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു മന്ത്രി. ഡിജിറ്റല്‍ ഇന്ത്യയിലേയ്ക്കാണ് നാടു പോകുന്നത്. ധോലിയയില്‍ മൊബൈല്‍ റേഞ്ചുമുണ്ട്. പക്ഷേ, മന്ത്രിക്ക് ലൈന്‍ കിട്ടുന്നില്ല.

അപ്പോഴാണ്, നാട്ടുകാരുടെ ഐഡിയ പുറത്തുവന്നത്: ‘ഇതിവിടെ പതിവാ. ഏമാനു മരത്തില്‍ക്കേറാവോ? റേഞ്ച് പ്രശ്‌നം തീരും.’

മന്ത്രിയും ഉഷാറായി. ഏണി വന്നു. മരത്തില്‍ച്ചാരി. മന്ത്രി കയറി. റേഞ്ച് കിട്ടി. മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചു കാര്യം പറഞ്ഞു. നാട്ടുകാരെ അതറിയിച്ചു മടങ്ങി.

സംഭവം ഇപ്പോള്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News