പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; സംസ്ഥാനത്ത് ഇന്ന് നടുന്നത് ഒരുകോടി വൃക്ഷത്തൈകള്‍

തിരുവനന്തപുരം: കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിതാഭയും കാര്‍ഷികസംസ്‌കൃതിയും തിരിച്ചുപിടിക്കാന്‍ പരിസ്ഥിതിദിനാഘോഷം തുടക്കമിടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനസന്ദേശത്തില്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തെകള്‍ നടുന്ന ബൃഹത്തായ വൃക്ഷവല്‍ക്കരണപരിപാടിക്കാണ് സംസ്ഥാനം തുടക്കമിടുന്നത്.

ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, മറ്റ് പാരിസ്ഥിതികപ്രശ്‌നങ്ങള്‍ എന്നിവ ഭൂമിയില്‍ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങള്‍ക്ക് പരിഹാരംകാണാന്‍ ഇത്തരം സംരംഭങ്ങള്‍ ഉപകരിക്കും. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനം കേവലം പരിസ്ഥിതിദിനത്തില്‍ മാത്രം ഒതുക്കാതെ അതൊരു ജീവിതചര്യയാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പരിസ്ഥിതിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കനകക്കുന്ന് കൊട്ടാരപരിസരത്ത് വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. വനംമന്ത്രി കെ രാജു അധ്യക്ഷനാകും. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പിണറായി എകെജിഎച്ച്എസ്എസില്‍ രാവിലെ 9.30നാണ് ഉദ്ഘാടനം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തൈകള്‍ നടും.

72 ലക്ഷം വൃക്ഷത്തൈ വനംവകുപ്പും അഞ്ചുലക്ഷം തൈ കൃഷിവകുപ്പും സജ്ജമാക്കി. ശേഷിക്കുന്ന 23 ലക്ഷം തൈ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയും തയ്യാറാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News