ബാലുശേരിയില്‍ ആട് പ്രസവിച്ചത് മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ

കോഴിക്കോട്: ബാലുശേരിയില്‍ ആട് പ്രസവിച്ചത് മനുഷ്യന്റെ തലയുമായി സാദൃശ്യമുള്ള കുഞ്ഞിനെ. പൂത്തൂര്‍വട്ടത്ത് കേളോത്ത്കണ്ടി സുരേഷിന് പഞ്ചായത്തില്‍ ലഭിച്ച ആടാണ് ശനിയാഴ്ച രാത്രി പ്രസവിച്ചത്. ഇതില്‍ രണ്ടു കുഞ്ഞുങ്ങളാണുള്ളത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനു വൈകല്യമൊന്നുമില്ല.

കുഞ്ഞിനു സാധാരണ ആട്ടിന്‍കുട്ടികളെ പോലെ മുലപ്പാല്‍ കുടിക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കില്ല. എന്നാല്‍ പാല്‍ കറന്നെടുത്തു കുപ്പിയിലാക്കി കൊടുക്കുന്നുണ്ട്. ജനിതക തകരാറുകൊണ്ടാണ് ഇത്തരം ആട്ടിന്‍കുട്ടി ജനിച്ചതെന്ന് വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News