ജമ്മുവില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; നാല് ഭീകരരെ സൈന്യം വധിച്ചു; കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചന

ശ്രീനഗര്‍: ജമ്മുവില്‍ വീണ്ടും സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ 45-ാം ബറ്റാലിയന്‍ ക്യാമ്പിന് നേര്‍ക്കാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.

പുലര്‍ച്ചെ നാലോടെ ബന്ദിപ്പോരയിലെ സുംബാലിയായിരുന്നു സംഭവം. ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവെപ്പ് നടത്തുകയുമായിരുന്നു.

ഭീകരരില്‍ നിന്ന് എ.കെ 47 റൈഫിള്‍സ്, ഗ്രനേഡ് ലോഞ്ചര്‍, ഗ്രനേഡുകള്‍, ബുള്ളറ്റുകള്‍, പെട്രോള്‍ എന്നിവ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ സേന തെരച്ചില്‍ നടത്തുകയാണ്.

ജൂണ്‍ മൂന്നിന് ഖ്വാസിഗഡ് ജില്ലയില്‍ സൈനിക വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News