പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നിച്ചു കൈകോര്‍ക്കാമെന്ന് മോഹന്‍ലാല്‍; ഇത്തരം മുന്നേറ്റങ്ങളാണ് നാടിന് അനിവാര്യം

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നിച്ചു കൈകോര്‍ക്കാമെന്ന് നടന്‍ മോഹന്‍ലാല്‍. ഇത്തരം മുന്നേറ്റങ്ങളാണ് അനിവാര്യമെന്നും താരം പറഞ്ഞു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്‍ മോഹന്‍ലാല്‍ വൃക്ഷത്തൈ നട്ടു കൊണ്ടാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് മോഹന്‍ലാല്‍ എത്തിയത്.

പരിസ്ഥിതിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കനകക്കുന്ന് കൊട്ടാരപരിസരത്ത് വൃക്ഷത്തൈ നട്ട് ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും. വനംമന്ത്രി കെ രാജു അധ്യക്ഷനാകും. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പിണറായി എകെജിഎച്ച്എസ്എസില്‍ രാവിലെ 9.30നാണ് ഉദ്ഘാടനം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തൈകള്‍ നടും.

72 ലക്ഷം വൃക്ഷത്തൈ വനംവകുപ്പും അഞ്ചുലക്ഷം തൈ കൃഷിവകുപ്പും സജ്ജമാക്കി. ശേഷിക്കുന്ന 23 ലക്ഷം തൈ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെയും തയ്യാറാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകരും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തില്‍ പങ്കാളികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News