ഇന്ത്യന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യ-പാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ പുറത്ത്;നാണക്കേടായി മുന്‍ നായകനൊപ്പമുള്ള ദൃശ്യങ്ങളും

ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളി ഇന്ത്യ-പാക്ക് ക്രിക്കറ്റ് കാണുന്ന ദൃശ്യങ്ങള്‍ ഇന്ത്യക്കു തന്നെ നാണക്കേടാകുന്നു. കോടികള്‍ തട്ടി ഇന്ത്യയില്‍ നിന്നും വിദേശത്തേക്കു കടന്ന ഇന്ത്യന്‍ വ്യവസായി വിജയ് മല്യ കളി കാണുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലുടെ വൈറലാകുന്നത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനായി ശ്രമം നടക്കവെയാണ് മല്യ മത്സരം കാണാനായി ലണ്ടനിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലേക്കെത്തിയത്.

മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറിനൊപ്പമുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന്, മല്യയുടെ ഫോണില്‍ എന്തോ നോക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉടമയായിരുന്നു മല്യ. സാമ്പത്തിക ക്രമക്കേട് കേസിനെ തുടര്‍ന്ന മല്യ രാജി വക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News