കള്ളക്കേസുകള്‍ ചമച്ച് ചാനലിനെ തകര്‍ക്കാന്‍ കേന്ദ്രശ്രമം; പ്രതികാരനടപടികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും എന്‍ഡിടിവി; പ്രണോയ് റോയ്‌ക്കെതിരെ കേസ്

ദില്ലി: എന്‍ഡിടിവി സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമാണ് കേസ്.

പ്രണോയിയുടെ ഭാര്യ രാധിക റോയിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന് 42 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. ഇതിനു പിന്നാലെ ഇവരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഡിവിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

അതേസമയം, കള്ളക്കേസുകള്‍ ചമച്ച് ചാനലിനെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ചാനല്‍ വക്താവ് അറിയിച്ചു. പ്രതികാരനടപടികള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും ചാനല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News