‘ഞാനും മലപ്പുറത്ത് നിന്ന്’; സംഘ്പരിവാറിന്റെ വര്‍ഗീയവാദങ്ങളെ പൊളിച്ചടുക്കി നിരുപമ റാവു

കോഴിക്കോട്: സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വാദങ്ങളെ പൊളിച്ചടുക്കി മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. മുസ്ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി സ്വന്തമാക്കാന്‍ കഴിയില്ലെന്ന സംഘി വാദത്തിനെതിരെയാണ് നിരുപമ റാവുവിന്റെ പ്രതികരണം. സോംനാഥ് എന്നയാളുടെ ട്വീറ്റിനാണ് നിരുപമ മറുപടി നല്‍കുന്നത്.

‘നിങ്ങള്‍ നുണ മാത്രമാണ് പറയുന്നത്. ഞാന്‍ മലപ്പുറത്ത് നിന്നുള്ള വ്യക്തിയാണ്. എന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുണ്ട്. ഏതാണ്ട് നൂറു വര്‍ഷത്തോളമായി. നിങ്ങള്‍ വിദ്വേഷം പരത്തുകയാണ്.’ നിരുപമ പറഞ്ഞു. വര്‍ഗീയസംഘികള്‍ക്ക് നിരുപമ നല്‍കിയ മറുപടി സോഷ്യല്‍മീഡിയയിലും ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here