ബ്രിട്ടനിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടോടുന്ന ജനങ്ങളുടെ കുറേയേറെ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കൈയ്യില്‍ പാതി കുടിച്ച ബിയറു ഗ്ലാസുമായി ശാന്തനായി ഓടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ചിത്രത്തിനെതിരെ ഏറെ വിമര്‍ശനങ്ങളാണ് ഉയരുന്നത്്. മരണത്തെ മുന്നില്‍ കാണുമ്പോഴും അതിനേക്കാള്‍ പ്രാധാന്യം ലഹരിക്കൂ നല്‍കുന്ന സമൂഹമായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് ജനതയെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

മരണത്തില്‍ നിന്നും രക്ഷപ്പെട്ടോടുമ്പോഴും ബിയര്‍ഗ്ലാസ് കൈയ്യില്‍ പിടിച്ചിരിക്കുന്ന യുവാവിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ആക്രമണം നടന്നയുടനെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ യുവാവ് അപ്പോഴും ബിയര്‍ ഗ്ലാസ് പിടിച്ച് ശാന്തനായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക.

കഴിഞ്ഞ ദിവസമാണ് ലണ്ടന്‍ ബ്രിഡ്ജിന് സമീപത്ത് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ആക്രമണം നടന്നത്. ഏഴോളം പേര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.