യുവജനക്ഷേമ കമ്മീഷന്റെ ചലഞ്ച് ഏറ്റെടുത്ത് പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസെന്ന പ്രഥമ ബഹുമതി കൊല്ലം എസ്എന്‍ വനിതാകോളേജ് സ്വന്തമാക്കി. മന്ത്രി മേഴ്‌സികുട്ടിയമ്മ പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഫൈന്‍ ഈടാക്കി ബോധവത്കരണം നടത്തിയാണ് ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു
1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കൊല്ലം എസ്.എന്‍.കോളേജ് വാങ്ങികൂട്ടിയ നിരവധി പുരസ്‌കാരങ്ങള്‍ക്കൊപ്പമാണ് പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത.
സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായി കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ രംഗത്തെത്തിയതോടെ വെല്ലുവിളി യാഥാര്‍ത്ഥ്യമായി.
മന്ത്രി മേഴ്‌സികുട്ടിയമ്മ കോളേജിലെത്തി വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. തന്റെ വെല്ലുവിളിയേറ്റെടുത്ത എസ്എന്‍ വനിതാ കോളേജിനെ സ്വാഗതം ചെയ്യുന്നുവെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താജറോം പറഞ്ഞു.
ബോധവത്കരണം വഴിയാണ് ക്യാമ്പസിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയെന്ന് കോളേജ് ചെയര്‍പേഴ്‌സണ്‍ ശ്രീലക്ഷ്മി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണം ഒരു ചലഞ്ച് തന്നെയാണെന്ന തിരിച്ചറിവില്‍ കൂടുതല്‍ ക്യാമ്പസ്സുകള്‍ വെല്ലിവിളി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് യുവജന കമ്മീഷന്‍
Get real time update about this post categories directly on your device, subscribe now.