ബംഗളുരു: എ ഐ ഡി എം കെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലായിരുന്ന ശശികലയ്ക്ക് മുപ്പത് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരാണ് ശശികലയ്ക്ക് പരോള്‍ അനുവദിച്ചത്.

നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിം കോടതി ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വിധിക്കുപിന്നാലെ ജയിലിലായ ശശികലയുടെ പാര്‍ട്ടിയിലെ അപ്രമാദിത്വം നഷ്ടമായിരുന്നു. ശശികലയുമായി തെറ്റി പാര്‍ട്ടിയോട് കലഹിച്ച മുന്‍ മുഖ്യമന്ത്രി പന്നീര്‍ ശെല്‍വം പക്ഷത്തോട് മുഖ്യമന്ത്രി ഇടപ്പാളി കെ പളനിസ്വാമി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ശശികല തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തുന്നത് തമിഴ് രാഷ്ട്രീയം ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.