വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ; കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്നും പൊലീസ്

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലിസ് റിപ്പോര്‍ട്ട്. കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകളും രേഖകളുമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും ജില്ലാ പൊലിസ് മേധാവി മനുഷ്യാവകാശ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വാളയാര്‍ അട്ടപ്പളം സ്വദേശികളായ കൃതിക(11) ശരണ്യ(9) എന്നീ സഹോദരികളെയാണ് കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസങ്ങളിലായി ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മൂത്ത കുട്ടി കൃതികയെ ജനുവരി 13 നും, സമാനമായ രീതിയില്‍ ശരണ്യയെ മാര്‍ച്ച് നാലിനുമായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel