കളി കാര്യമായി; ഷാരൂഖ് അവതാരകനെ ഓടിച്ചിട്ട് തല്ലി; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കിങ്ങ് ഖാന്‍ ഷാരൂഖിന് ദേഷ്യം വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാന്‍ സാധിക്കുകയില്ല. ഇക്കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം നടന്നു. ഒരു ഈജിപ്ത്യന്‍ റിയാലിറ്റി ഷോയുടെ പരിപാടിക്കിടെയാണ് ഷാരൂഖിനു തന്റെ നിയന്ത്രണം കൈവിട്ടു പോയ സംഭവമുണ്ടായത്.

പ്രശസ്തരായ താരങ്ങളെ പറ്റിക്കുന്ന ഈജിപ്തിലെ റിയാലിറ്റി ഷോയാണ് റമീസ് അണ്ടര്‍ഗ്രൗണ്ട്. റമീസ് ഗലാലാണ് അവതാരകന്‍. കഴിഞ്ഞ ദിവസം ബോളിവുഡ് കിങ ഖാനായിരുന്നു കാര്യമറിയാതെ പരിപാടിക്കെത്തിയത്.

ഷാരൂഖിനെ നല്ല രീതിയില്‍ തന്നെ അവതാരകന്‍ കബളിപ്പിച്ചു. കാര്യമറിഞ്ഞ ഷാരൂഖിന് ദേഷ്യം സഹിക്കാന്‍ കളിഞ്ഞില്ല. നിയന്ത്രണം നഷ്ടപ്പെട്ട ഷാരൂഖ് അവതാരകന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ അയാളെ തല്ലാന്‍ തയാറായി.അവതാരകനെ വലിച്ചിഴച്ച ഷാരുഖ് അയാളെ നിലത്തിട്ട്് തല്ലാനും ശ്രമിച്ചു.ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

<

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here