രാജ്യത്തിന് വേണ്ടി പോരാടും; ഭീഷണികള്‍ക്ക് വഴിപെടില്ല; അഭിപ്രായ സ്വാതന്ത്യത്തിനെതിരായ കേന്ദ്ര നീക്കത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും എന്‍ ഡി ടി വി

ദില്ലി: പ്രണോയ് റോയിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെതിരെ വിശദീകരണവുമായി എന്‍.ഡി.ടി.വി. മനഃപൂര്‍വം ഉപദ്രവിക്കുന്നതിനായി പഴയതും തെറ്റായതുമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റെയ്ഡ് നടത്തുന്നതെന്ന് അവര്‍ വ്യക്തമാക്കി. വ്യത്യസ്ത ഏജന്‍സികളുടെ ഭാഗത്തു നിന്ന് ദുരുദ്ദേശപരമായി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്നും എന്‍ ഡി ടി വി വിശദീകരിച്ചു.

ജനാധിപത്യത്തയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രസ്താവനയിലൂടെ എന്‍.ഡി.ടി.വി അറിയിച്ചു. എല്ലാ ശക്തികളേയും മറികടന്ന് രാജ്യത്തിനായി പോരാടുമെന്നാണ് ഇന്ത്യന്‍ സംവിധാനങ്ങളെ തകര്‍ക്കാനുദ്ദേശിക്കുന്നവരോട് പറയാനുള്ളതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കിടയില്‍ നിന്ന് ബി ജെ പി നേതാവിനെ ഇറക്കിവിട്ടതടക്കമുള്ള നടപടികളോടുള്ള പ്രതികാരമാണ് റെയ്‌ഡെന്ന വിമര്‍ശനവും പലകോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതേസമയം എന്‍.ഡി.ടി.വി: സി.ബി.ഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here