തിരുവനന്തപുരം: കഴക്കൂട്ടം പാങ്ങപ്പാറയിലാണ് ദുരന്തമുണ്ടായത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. നാല്് മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങളെല്ലാം കണ്ടുകിട്ടി. വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചവരിലെ മലയാളി. ഒരു മലയാളിയെ രക്ഷിച്ചിട്ടുണ്ട്.
ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ദുരന്തമുണ്ടായത്. നാലിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒരു മലയാളി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാര്‍ സ്വദേശികളായ ഹരണാഥ് ബര്‍മ്മന്‍, ബംഗാള്‍ സ്വദേശികളായ ജോണ്‍, സപന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സുമടക്കമുള്ള വന്‍ സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Get real time update about this post categories directly on your device, subscribe now.