
സിനിമയിലേക്ക് തിരിച്ചു വരവിന്റെ പാതയിലാണ് ഒരു കാലത്ത് ബോളിവുഡില്‍ ജ്വലിച്ചു നിന്ന സുന്ദരിയായ മനീഷ കൊയ്രാള.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ കഷ്ടതയാര്‍ന്ന കാലത്തെ ഓര്‍മ്മകള്‍ മനീഷ പങ്കു വച്ചത്.വിവാഹവും വിവാഹ മോചനവും തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും മനീഷ പറഞ്ഞു.
‘വിവാഹം ഏതൊരു പെണ്ണിനേയും പോലെ എനിക്കും സ്വപ്നമായിരുന്നു.എന്നാല്‍ മോശം ബന്ധമാണെങ്കില്‍ അത് തുടരുന്നതില്‍ അര്‍ത്ഥമില്ല.വിവാഹത്തിലേക്ക് എടുത്തു ചാടിയതും വിവാഹമോചനത്തിനായി ആവശ്യം ഉന്നയിച്ചതും ഞാന്‍ തന്നെയാണ്.മറ്റാരേയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല.’
‘ഡിയര്‍ മായ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് മനീഷ കൊയ്രാള.ജീവിതത്തില്‍ ഒറ്റപ്പെട്ട് വീടിനകത്ത് ഒതുങ്ങിക്കൂടി ക!ഴിയുന്ന മധ്യവയസ്‌കയുടെ വേഷമാണ് ചിത്രത്തില്‍ മനീഷയ്ക്ക്.ഒരു പ്രണയലേഖനം ലഭിക്കുന്നതോടെ ആ മധ്യവയസ്‌കയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തം.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തത്കാലം ഒരു ബന്ധത്തിന് മനീഷയ്ക്ക് താത്പര്യം ഇല്ല.’ഇല്ല എന്ന് തന്നെയാണ് ഇപ്പോള്‍ പറയാനുളളത്.തത്കാലം ഞാനിങ്ങനെ ജീവിക്കട്ടെ.ഇതിനൊരു സുഖവും സ്വസ്ഥതയുമുണ്ട്.മറ്റു കാര്യങ്ങളെല്ലാം പിന്നീട്.’
‘ജീവിതത്തില്‍ മറ്റുളളവര്‍ എന്തു കരുതുമെന്ന പേടി എനിക്ക് പോയി.മറ്റുളളവരെ പേടിച്ച് ജീവിച്ചത് വലിയ തെറ്റായിപ്പോയി.ഇനി നിര്‍ഭയയായി ജീവിക്കണം.’മനീഷ പറയുന്നു.’മരണത്തിനടുത്ത് വരെയെത്തുന്ന അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായി.തിരിഞ്ഞു നോക്കുമ്പോള്‍ ആളുകള്‍ പറയുന്നതിന് ഇത്ര വില കൊടുക്കേണ്ടായിരുന്നു എന്ന് തോന്നുന്നു.അവരെ ഞാന്‍ ബഹുമാനിക്കുന്നു.എന്നാല്‍ എന്റെ ജീവിതം എങ്ങിനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഞാന്‍ തന്നെയാണ്.’
‘നിരവധി തവണ മുറിവേറ്റവളാണ് ഞാന്‍.ഞാന്‍ ദു:ഖിതയായിരുന്നു, നിരാശയായിരുന്നു.ദിവസങ്ങളോളം കരഞ്ഞു.ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ നല്ലതിനായിരുന്നുവെന്ന് തോന്നുന്നു.ജീവിത മൂല്യങ്ങള്‍ പഠിക്കാന്‍ ഈ ഘട്ടത്തിലൂടെയൊക്കെ ഞാന്‍ പോകേണ്ടതായിട്ടുണ്ടായിരുന്നു.’ മനീഷ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here